പി ആർ എം മെമ്മോറിയൽ കൊളവല്ലൂർ ഹയർസെക്കണ്ടറി സ്കൂൾ | PRMKHSS KOLAVALLOOR

78_big

 സ്കൂളിനെക്കുറിച്ച് അല്പം …...

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ – പാനൂർ നാദാപുരം റോഡിൽ പാറാട് കുന്നിൻ ചെരുവിലാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യുന്നത് .വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാനൂരിന്റെ കിഴക്കൻ പ്രദേശങ്ങളിൽ അക്ഷരവെളിച്ചം എത്തിക്കുന്നതിന് വേണ്ടി പാനൂരിന്റെ സാമൂഹിക രാക്ഷ്ട്രീയ മണ്ഡലങ്ങളിലെ ശക്തി സ്രോതസ് ആയിരുന്ന പി. ആർ കുറുപ്പിന്റെ പരിശ്രമ ഫലമായി കേരളത്തിലെ അന്നത്തെ പട്ടം താണുപിള്ള മന്ത്രിസഭയാണ് സ്കൂൾ അനുവദിച്ചത്.

366.jpg
പി .ആർ കുറുപ്പ്

 

1962 ജൂൺ 2ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.105 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ അന്ന് 3 അധ്യാപകർ ആയിരുന്നു ഉണ്ടായിരുന്നത്. പി കുമാരൻ നമ്പ്യാർ പ്രധാനഅധ്യാപകനും ഒ. സുകുമാരൻ, കെ.കെ നാരായണൻ എന്നിവർ സഹഅധ്യാപകരുംമായിരുന്നു.ശ്രീ കെ കെ വേലായുധൻ അടിയോടി ആയിരുന്നു അന്നത്തെ ആദ്യത്തെ മാനേജർ. പാനൂരിന്റെ കിഴക്കൻ പ്രദേശത്തെ സെക്കണ്ടറി വിദ്യാഭ്യാസം ഇവിടെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പി ആറിന്റെ സജീവസാനിധ്യവും പ്രവർത്തനവും അധ്യാപകരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ അധ്വാനവും സഹകരണവും ഈ വിദ്യാലയത്തിന്റ വളർചയ്‌ക്ക് വേഗതകൂട്ടി. 1968 ൽ അപ്പർ പ്രൈമറി വിഭാഗവും ആരംഭിച്ചു.വർഷങ്ങൾക്ക് ശേഷം മാനേജ്മെന്റ് പി ആറിന്റെ മൂത്തപുത്രനായ കെ പി  ദിവാകരന്റെ പേരിലേക്ക് മാറ്റപെട്ടു .

28070884_215446059011955_766650347553635265_o2653067370953625578.jpg

1998ൽ നമ്മുടെ സ്കൂളിൽനിന്നും ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ്,കൊമേഴ്‌സ് ,ഹ്യുമാനിറ്റീസ് ബാച്ചുകളുണ്ട്. 105 വിദ്യാർത്ഥികളും 3 അധ്യാപകരും കൊണ്ട് ആരംഭിച്ച വിദ്യാലയം ഇന്ന് 2500ൽ പരം വിദ്യാർത്ഥികളും 107 അധ്യാപക അധിയോപകേതര ജീവനക്കാരും സേവനമനുഷ്‌ടിക്കുന്നു.കഴിഞ്ഞ വർഷത്തോടെ 22000 ത്തിൽ പരം വിദ്യാർത്ഥികൾ നമ്മുടെ സ്കൂളിൽനിന്നും എസ് എസ് എൽ സി പഠനം പൂർത്തിയാക്കി .

29662815_225781774645050_7195526398673399507_o3618010013991884481.jpg

ശാസ്‌ത്രജ്ഞന്മാർ, ഡോക്ടർമാർ, എൻജിനിയർമാർ തുടങ്ങി നിരവധി വ്യക്തികളെ നമ്മുടെ വിദ്യാലയം സംഭാവനചെയ്തിട്ടുണ്ട് .മുൻ മന്ത്രി, നിലവിലെ കൂത്തുപറമ്പ് MLA ശ്രീ. കെ പി മോഹനൻ പൂർവ വിദ്യാർത്ഥിയാണ്.

17 mohanan
കെ .പി മോഹനൻ

പ്രാരംഭഘട്ടം മുതൽ വിദ്യാലയത്തിന്റെ ജീവനാഡിയായി പ്രവർത്തിച്ച ശ്രീ പി. ആർ കുറുപ്പിന്റെ ചരമത്തെ തുടർന്ന് അദ്ദേഹത്തോടുള്ള സ്നേഹാദരവ് പ്രകടിപ്പിക്കാൻ 2002 യിൽ വിദ്യാലയത്തിന്റെ പേര് പി. ആർ. മെമ്മോറിയൽ കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.

89_big

വ്യക്തിത്വത്തിന്റെ പൂർണവികാസം കൈവരിക്കുന്നത് വിദ്യാലയത്തിലൂടെയാണ് അതിൽ ചില സജീകരണങ്ങൾ ആവശ്യമാണ് .ഗുരു ശിഷ്യ ബന്ധത്തിലൂടെ അതിന് പൂർണത വരുന്നു. അന്ധകാരത്തിൽ സ്വയം ചുറ്റിതിരിയുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ ബുദ്ധിപരമായി നേതൃത്വം കൊടുത്ത് സമൂഹത്തിൽ ഉന്നതസ്രെണിയിൽ എത്തിക്കുക എന്ന ലക്ഷ്യമാണ് നമ്മൾ ഇതുവരെ നിർവഹിച്ചുകൊണ്ടിരിക്കുന്നത്…..

Links~ IMAGES  : CONTACT : RESULTS : DEPARTMENTS : SCHOOL CODE : 

DISCLAIMER: This is not the official blog or website belongs to PRMKHSS KOLAVALLOOR, This is made by the unofficial alumni group and managed by the past students of Prmkhss :

share your thoughts and images to us mail to : prmkhsskolavalloor@gmail.com 

2 thoughts on “പി ആർ എം മെമ്മോറിയൽ കൊളവല്ലൂർ ഹയർസെക്കണ്ടറി സ്കൂൾ | PRMKHSS KOLAVALLOOR

Leave a comment